Sunday, September 15, 2013

ചേന മാങ്ങാഞ്ചി അച്ചാർ

ചേന മാങ്ങാഞ്ചി   അച്ചാർ

വേണ്ട സാധനങ്ങൾ :

ചേന:  ചെറുതായി  അരിഞ്ഞത്
 (മാങ്ങാ അച്ചാറിനു  മുറിയ്ക്കുന്ന പോലെ ): 1 കപ്പ്‌

മാങ്ങാ ഇഞ്ചി : ( ഇഞ്ചിയുടെയും  മാങ്ങയുടെയും  രുചി ഒരുമിച്ചു വരുന്ന  ഇഞ്ചിപോലെയുള്ള  ഒരു കിഴങ്ങ് ആണ് ):  1/ 4  കപ്പ്‌  ചേന പോലെത്തന്നെ  ചെറുതായി അരിഞ്ഞത് .
വെളുത്തുള്ളി: ഒരു 8 അല്ലി .
കറിവേപ്പില : 2 തണ്ട്
കടുക് :1/2  സ്പൂണ്‍
ഉലുവ : 1/2 സ്പൂണ്‍ (ചൂടാക്കി പൊടിച്ചത് ).
കായം: 1/2 സ്പൂണ്‍ പൊടിച്ചത്
വെളിച്ചെണ്ണ : 100 മില്ലി ( ചേന  വറുത്തെടുക്കാൻ )
നല്ലെണ്ണ (എള്ള്  എണ്ണ ): 50 മില്ലി
മുളക് പൊടി :3  ഓ 4 ഓ ടേബിൾ  സ്പൂണ്‍
ഉപ്പു : രുചിയ്ക്ക് .

തയ്യാറാക്കൽ :

ചേന  വെളിച്ചെണ്ണയിൽ  വറുത്തു  കോരി  മാറ്റി വയ്ക്കുക .
ചീനച്ചട്ടിയിൽ  നല്ലെണ്ണ  ഒഴിച്ച്  അതിൽ  മാങ്ങാ ഇഞ്ചി  വഴറ്റുക ,അതിലേയ്ക്ക് വെളുത്തുള്ളി ചേർത്ത് വഴറ്റുക ,പിന്നീടു  മുളകുപൊടി  ചേർത്ത്  വീണ്ടും വഴറ്റുക ...മൂപ്പ് പാകമായാൽ (ചുമയ്ക്കും)  അതിലേയ്ക്ക്  വറുത്തു വച്ച ചേന കഷ്ണങ്ങൾ  ചേർത്ത് ഇളക്കുക ഒരു 4 മിനിറ്റിനു ശേഷം വേറെ ഒരു ചട്ടിയിൽ കടുക് പൊട്ടിയ്ക്കുക അതിലേയ്ക്ക് കറി വേപ്പിലയും ഇട്ടു മൂപ്പിച്ചു  വഴറ്റി വെച്ച അച്ചാറിൽ ചേർക്കുക  ഉപ്പും കായം പൊടിച്ചതും ഉലുവ പൊടിയും ചേർക്കുക  .കുറച്ചു സമയം കൂടി നന്നായി ഇളക്കി  അടുപ്പിൽ നിന്നും മാറ്റി ചൂടാറാൻ  വെയ്ക്കുക .
അതിലേയ്ക്ക് കുറച്ചു വെള്ളവും 2 ഓ 3 ഓ ടേബിൾ സ്പൂണ്‍  വിനാഗിരിയും  തിളപ്പിച്ച്‌  തണുപ്പിച്ചു ചേര്ക്കുക ( ഇതിന്റെ അളവ് നിങ്ങടെ അച്ചാറിലെ  ചാറിന്റെ  അളവ് പോലെ  ചേര്ക്കാം.
തണുത്ത ശേഷം കുപ്പിയിലാക്കി  ബാക്കിയുള്ള നല്ലെണ്ണയും കൂടി കുപ്പിയുടെ  മേല ഭാഗത്ത്‌ ഒഴിയ്ക്കുക .

ഉപയോഗിയ്ക്കാൻ എടുക്കുമ്പോൾ  നന്നായി ഇളക്കി ചേർക്കുക .



Saturday, September 14, 2013

ചേന പായസം

ചേന പായസം .

ഓണത്തിന് സ്ഥിരം പായസങ്ങൾ ഒന്ന് മാറ്റി നോക്കിയാലോ ,ഇത്തവണ  നമുക്ക് ഒരു  പുതിയ പായസം നോക്കാം...ഉണ്ടാക്കി  കുടിച്ചു നോക്കൂ ..ചേനയല്ലേ   ചൊറിയില്ലേ  എന്നൊന്നും പേടിയ്ക്കണ്ട  ധൈര്യമായി  മുന്നോട്ടു  പോയ്ക്കോളൂ  ....///





ചേന പായസം :

സാധനങ്ങൾ :

ചേന: 250 ഗ്രാം
ശർക്കര : 500 ഗ്രാം
തേങ്ങ : 3  എണ്ണം
നെയ്യ്: 50 ഗ്രാം
അണ്ടിപരിപ്പ് :50 ഗ്രാം
ഉണക്ക മുന്തിരി :50 ഗ്രാം
ഏലയ്ക്ക പൊടിച്ചത്: 1 ടീ സ്പൂണ്‍
ചുക്ക് പൊടി :1/2 ടി സ്പൂണ്‍
തെങ്ങാകൊത്ത് : 1/ 4  കപ്പ്‌ .

തയ്യാറാക്കൽ :

ചേന തൊലി ചെത്തിയ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി  കുറച്ച്  വെള്ളം ചേർത്ത് കുക്കെറിൽ  വേവിയ്ക്കുക ,വിസിലിന്റെ എണ്ണം എല്ലാ ചേനയും ഒരുപോലെ ആയിരിക്കില്ല ,അതുകൊണ്ട് ഒരു വിസിൽ അടിച്ചാൽ വേവ് നോക്കുക വേണമെങ്കില വീണ്ടും വേവിയ്ക്കുക .വേവിച്ച ചേന മാറ്റി വയ്ക്കുക .
ശർക്കര  മൂടത്തക്ക  വിധത്തിൽ  വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ  അടുപ്പിൽ വച്ച്  ഉരുക്കിയെടുക്കുക  ,ഉരുക്കിയ ശര്ക്കര അരിച്ചു ശർക്കര  പാനിയാക്കി എടുത്തു വയ്ക്കുക .

തേങ്ങ ചിരവി പാൽ  പിഴിഞ്ഞെടുക്കുക .
ഒന്നാം പാൽ  (കട്ടിയുള്ളത് 1 1/ 2  ഗ്ലാസ്‌  ഉണ്ടാകും .
പിന്നെ രണ്ടാം പാൽ  ഏകദേശം 3 ഗ്ലാസ്‌ എടുക്കുക ,മൂന്നാം പാൽ  5 ഗ്ലാസ്‌ എടുത്തുവയ്ക്കുക
ഒരു ഉരുളി അടുപ്പിൽ വച്ച് തീ കത്തിച്ചു  ചൂടായതിനു ശേഷം കുറച്ചു നെയ്യൊഴിയ്ക്കുക  1 സ്പൂണ്‍  എന്നിട്ട്  അതിലേയ്ക്ക് ശര്ക്കര പാനിയും  വേവിച്ചു വച്ച ചേനയും ഒരു അര ഗ്ലാസ് വെള്ളവുമോഴിച്ചു  ചെറു ചൂടിൽ തിളപ്പിയ്ക്കുക ഇടയ്ക്ക് ഓരോ സ്പൂണ്‍ നെയ്‌ ചെര്ത്തുകൊടുക്കുക ,തിളച്ചാൽ അതിലേയ്ക്ക് മൂന്നാം പാൽ  ഒഴിച്ച് വീണ്ടും തിളപ്പിയ്ക്കുക ,പിന്നെ കുറച്ചു സമയത്തിന് ശേഷം രണ്ടാം പാൽ  ഒഴിയ്ക്കുക ,ഈ രണ്ടാം പാലിൽ കിടന്നു പായസം നന്നായി തിളച്ചു കുറുകിയത്തിനു  ശേഷം  അതിലേയ്ക്ക്  ഒന്നാം പാൽ  ചേർത്ത് അടുപ്പിൽ നിന്നും മാറ്റി വച്ച് നന്നായി ഇളക്കുക ,ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും അണ്ടിയും മുന്തിരിയും നെയ്യിൽ വറുത്തതും കുറച്ചു  ചുക്ക് പൊടിയും ചേർക്കുക .

ചേന പായസം തയ്യാർ .

Wednesday, September 11, 2013

Kallummakkaya Achar

Kallummakkaya Achar

















Ingredients :

  • Kallummakkaya : 50 No’s
  • Garlic Sliced Thinly : 3/4 cup
  • Green chilies/Kaanthari : 7 No’s
  • Ginger Sliced Thinly : 4 tsp
  • Gingelly Oil : 1  cup
  • Coconut oil:For Frying.
  • Red Chili Powder : 8 tsp  (3 tsp for frying)
  • Turmeric Powder:1/2 tsp.
  • Vinegar : ¾  cup
  • Water : 1  cup
  • Salt :For Taste
  • Mustard seed : 1/2 teaspoon
  • Fenugreeks : 1 teaspoon
  • Curry Leaves: Hand Full.

Preparation :
1            Boil Kallummakkaya in water for few minuts 5 or 10.
          Remove the meat of kallummakkaya from shel & clean very well.
3         Marinate this kallummakkaya with turmeric powder and 3 tsp chili powder and salt for 30      minutes.
4       Take some oil in a Pan and pour coconut oil and shallow fry the kallummakkaya till colour change.
5       Add Curry Leaves  Fried & Keep it aside.
6       Take the Pan and pour some gingelly oil and splutter the mustard seeds ,fenugreek  and  add  garlic& sauté ,then ginger, green chili..Add balance gingelly oil too.
7      Chili powder make like a paste with some water and add to it,again sauté.
8       Add the fried Kallummakkaya to it and sauté for 2 minutes.
9       Boil the Vinegar and 1 cup water then allow cool and add to sautéd  kallummakkaya mix.
1      Check the salt and  gravy, add if needed and store in a glass jar.                                                          NB: Image From Google.






Friday, September 6, 2013

കണ്ണിമാങ്ങ അച്ചാർ














കണ്ണിമാങ്ങ അച്ചാർ

നാടാൻ കണ്ണിമാങ്ങ അച്ചാറിനു ആദ്യം വേണ്ടത് അണ്ടി   കൂടു കെട്ടാത്ത ചെറിയ നാട്ടുമാങ്ങയാണ് അതും കണ്ണിയോടു കൂടെ .

വേണ്ട സാധനങ്ങൾ :

5 കിലോ  കണ്ണിമാങ്ങ (നാട്ടുമാങ്ങ )
1 / 2 കിലോ പൊടി ഉപ്പു
3/ 4  കിലോ മുളക്
എള്ള് എണ്ണ :1 / 2  ലിറ്റർ
കായം : എൽ ജി : കട്ട കായം
ചീന ഭരണി  അല്ലെങ്കിൽ  ചില്ല് ഭരണി
 സമയം :ധാരാളം

തയ്യാറാക്കൽ :

കണ്ണിമാങ്ങാ ഞെട്ടോടു കൂടി കഴുകി  വെള്ളം വാലാൻ  നിരത്തി വെയ്ക്കുക
വെള്ളം വറ്റിയ ശേഷം നന്നായി കൊട്ടോണ്‍ തുണി ഉപയോഗിച്ച്  തുടച്ചു ഭരണിയിൽ ഇടുക .കുറച്ച മാങ്ങ ഇട്ടു കഴിഞ്ഞാൽ  മേലെ ഉപ്പു ഇടുക .വീണ്ടും മാങ്ങ  വീണ്ടും ഉപ്പു .ഭരണി നിറഞ്ഞാൽ വായു കയറാത്ത വിധം കെട്ടി വെയ്ക്കുക .ദിവസവും ഭരണി തുറക്കാതെ ഒന്ന് കുലുക്കുക .ഒരു 3  ആഴ്ച കഴിയുമ്പോൾ ,രാത്രി  സമയത്ത് ഭരണി തുറന്നു നോക്കുക ,അതിൽ ഉപ്പു മുഴുവനും വെള്ളം ആയതായി കാണാം ,അതുപോലെ മാങ്ങാ ചുക്കി ചുളുങ്ങി തുടങ്ങിയിരിയ്ക്കും ,കണ്ണി മാങ്ങയുടെ ഉപ്പു വെള്ളത്തിലേയ്ക്ക് മുളക് കുരു കളഞ്ഞു പൊടിച്ചത് നന്നായി ചേർത്തിളക്കുക  അതിൽ അല്പം കായം പൊടിച്ചു ചേർക്കുക  മേലെയായി  എള്ള് എണ്ണ ഒഴിയ്ക്കുക .നന്നായി മിക്സ്‌ ചെയ്തു  വാ മൂടി കെട്ടി വെയ്ക്കുക ആഴ്ചയിൽ ഒരിക്കൽ മൂടി തുറന്നു നന്നായി ഇളക്കുക ഇങ്ങനെ 4 ആഴ്ചയാകുമ്പൊഴെയ്ക്കും  അച്ചാർ മിക്സ്‌ ആയി തുടങ്ങിയിരിയ്ക്കും .(ഇളക്കൽ എല്ലാം രാത്രി കാലങ്ങളിൽ മാത്രമേ  ചെയ്യാവൂ ).  അച്ചാർ ഉപയോഗിയ്ക്കാൻ എടുത്തു തുടങ്ങുന്ന സമയത്ത്  മുകളിലുള്ള എണ്ണയും മാങ്ങയും നന്നായി ഇളക്കുക .നമുക്ക് ഉപയോഗിയ്ക്കാൻ വേണ്ടതും രാത്രി മാത്രം എടുത്തു മാറ്റി വയ്ക്കുക മൂടി കെട്ടി വെയ്ക്കുക .ഇത്  കോഴിക്കോടൻ  രീതിയാണ് .കണ്ണി മാങ്ങ അച്ചാർ  .ഇങ്ങനെ ചെയ്‌താൽ 2,3 വർഷം  വരെ കേടു കൂടാതിരിയ്ക്കും .



ഇതിനെ കടു മാങ്ങ ആക്കണമെങ്കിൽ ഇതിൽ എന്നാ ഒഴിയ്ക്കുന്നതിനു  മുന്പായി  200 ഗ്രാം കടുക് വെയിലത്ത്‌ ഉണക്കി പൊടിച്ചത് ഉപ്പുമാങ്ങയുടെ  വെള്ളം ചേർത്ത് അരച്ച് അച്ചാറിൽ ചേർക്കുക .കടുമാങ്ങ 1 വർഷം വരെയേ നന്നായിരിയ്ക്കു .

എപ്പോഴും  അച്ചാര് എടുക്കുന്ന സമയത്ത് ഈർപ്പമില്ലാത്ത  നല്ല കരണ്ടി ഉപയോഗിയ്ക്കുക .

 കിഷോർ .



Thursday, September 5, 2013

കോഴിക്കോടൻ ഹൽവ (CALICUT HALWA)













കോഴിക്കോടൻ ഹൽവ (CALICUT HALWA)

കോഴിക്കോടിന് പേര് നേടിക്കൊടുത്ത ഒരു മധുരം ആണ് കോഴിക്കോടൻ ഹൽവ .മിട്ടായി തെരുവ് ഇതിന് പ്രശസ്തമാണ് .

Ingredients:
1.All Purpose flour(മൈദ ): 1 kg
2.Water:More Than maida.
3.Ghee:100 gm
4.Sugar:1 1/4 kg
5.Coconut Oil:1.5 Ltr
6.Food Color
7.Cashews:Few Amount.

Preparation:
 മൈദ  കുഴച്ച് വെള്ളം നിറച്ച  ഒരു പാത്രത്തിൽ  കുറച്ചു സമയം ഇട്ടുവെയ്ക്കുക  അതിനു ശേഷം നന്നായി കലക്കുക .കലക്കിയ മൈദ  ഒരു പാത്രത്തിലേയ്ക്ക്  തുണി ഉപയോഗിച്ച്  അരിച്ചെടുക്കുക ,മൈദയുടെ പാൽ ശേഖരിച്ചു വെയ്ക്കുക ,വേസ്റ്റ് ഒഴിവാക്കുക .ഈ പാൽ 3 ദിവസം സൂക്ഷിയ്ക്കുക .ദിവസവും ഇതിന്റെ മേലെ തെളിഞ്ഞു വരുന്ന വെള്ളം ഒഴിവാക്കി  പുതിയത് ചേര്ക്കുക (പുളിച്ചു പോകാതെ  സൂക്ഷിയ്ക്കുക )

ഒരു അടി കട്ടിയുള്ള ചെമ്പ് പാത്രത്തിൽ    2 ഗ്ലാസ്‌ വെള്ളവും 1 കിലോ പഞ്ചസാരയും  ചേർത്ത് നന്നായി ഇളക്കുക ,അടുപ്പിൽ   തീ കത്തിക്കുക  (നല്ല ചൂട് വേണം) അതോടോപ്പോം തുടർച്ചയായി  ഇളക്കുക ,ഇള ക്കൽ നിർത്തരുത്  .അതിലേയ്ക്ക് കളര ചേർക്കുക  പിന്നെ 500 ML മൈദ  പാലും ചേർക്കുക  അതിലേയ്ക്ക്  ഒരു 5 മിനുറ്റിനു  ശേഷം 1 1/ 2  കിലോ  വെളിച്ചെണ്ണ നന്നായി  തിളപ്പിച്ച്‌ ഒഴിയ്ക്കുക 1/ 4 kg പഞ്ചസാര കൂടി ചേർക്കുക ,വെളിച്ചെണ്ണ ഒഴിയ്ക്കുമ്പോൾ  മൈദാ പിരിഞ്ഞു  വന്നു  നന്നായി ഒട്ടിപിടിയ്ക്കാൻ തുടങ്ങും അതിൽ നെയ്യ് ചേർത്ത് ഇളക്കുക കൂടാതെ കശു അണ്ടി പരിപ്പ് വിതറുക,ഇളക്കൽ നിർത്തരുത്  20 മിനുട്ട് കഴിഞ്ഞാൽ തീയിൽ  നിന്നും മാറ്റാം . ,അത് കട്ടിയാകുന്നതിനു മുൻപ് തന്നെ ഒരു നല്ല
(greased tray)   പാത്രത്തിലേയ്ക്ക്  മാറ്റി നന്നായി കുത്തിയമർത്തുക ,എന്നിട്ട് തണുത്ത  ശേഷം   മുറിച്ചെടുക്കുക .


  NB: നല്ല വെളിച്ചെണ്ണ മാത്രമേ ഉണ്ടാക്കാൻ ഉപയോഗിയ്ക്കാവു .

ഇതിനു ഉപയോഗിച്ച  വെളിച്ചെണ്ണ വീണ്ടും ഉപയോഗിയ്ക്കാം ,,,,അതിന്റെ തവണകൾ കൂടുമ്പോൾ  രുചി കുറഞ്ഞു വരും .

നിങ്ങള്ക്ക് വേണമെങ്കില  മുന്തിരി ,കൈതച്ചക്ക ,സ്ട്രോവ്ബെര്രി ,ഇളനീർ  എല്ലാം ഇതിൽ ഉപയോഗിച്ച് രുചി മാറ്റാവുന്നതാണ് .

Mix maida with water and extract pure milk from maida and avoid waste (approximately in 1 kg maida 400 gm waste is there that is why saying dont eat paratha .).This extracted milk keep for 3 days and daily change the clear water on top of the milk and replace it with fresh water to prevent fermentation .

After 3 days :   Use a constant high heat fire for preparation of halwa and keek one heavy bottommed vessel on fire and add 2 glass of water and 1 kg sugar and stir well for melting sugar,and add the maida milk to it (don't stop stir)and add boiled coconut oil 1 1/2 ltr to it..continue stir add ghee and colour,then cashewnuts .again add 250 gm more sugar to it . Total 20 minuts from starting time u can transfer this maida mix to any greasy pan and press well ,then allow to cool ,cut shapely.
Halwa is ready.
NB:U can add flavors also like strawberry,pineapple grape tender coconut piste etc... 

Cheers!!!
Kishore.




Monday, September 2, 2013

VEGETABLE FRIED RICE ( INDO CHINESE) :

VEGETABLE FRIED RICE ( INDO CHINESE) :

Basmati  Rice: 1 Cup
Cabbage Chopped:3/4  Cup
Capsicum:1 small
Carrot: 1 small
Beans: 2 no's
Spring Onion:8 no's
Pepper:1 1/2 tsp
Vinegar :1/2 Tbsp
Soy Sauce: 1 1/2 tsp
Olive Oil:4 Tbsp
salt : For Taste

Preparation:

1. Soak Basmati rice for an hour and cook rice.2 cup of water for 1 cup rice,allow to cool .

2. Cut the vegetables as long thin strips(carrot cabbage and capsicum)./Chop the base white part and green of the spring onion separately./ Chop beans thinly.
3.Heat the Broad pan and add olive oil.Add the white part of the spring onion first ,then carrot, beans,cabbage,and capsicum one by one frying each items  1 minutes and add ajinomoto if u like(not good for health).
4.Add the pepper , soy souse , vinegar and give it a stir .Add the green part of spring onion and give it a stir.

NB: All the processes under high flame only.

5. Transfer this to cooled rice along with salt  and mix well.
Serve hot with Manchurian , chili chicken etc...
Note: Freshly prepared pepper powder is best.

Cheers!

Kishore.

Masala Dosa ( Real Veg Hotels Style Of Making Like Sharavana Bhavan)


Masala Dosa ( Real Veg Hotels Style Of Making Like Sharavana Bhavan)
Ingredients:
Rice flour: 1 1/2 cup
Maida: 1/2 Cup
Urad Dhal: 3/4 cup
Channa Dhall(Kadala parippu : 1/4 cup
fenugreek seeds : 1/4 tsp
Sodium Bi-Carbonate(Appakkaaram): 1/4 tsp
Salt to taste
1/2 tsp Sugar
Enough oil to fry the Dosa & Little Ghee.

Preparation :
Soak Channa and urad dal + fenu greek seeds separately in water 3-4 hrs.
Grind them together into very fine smooth paste adding enough water.
In a steel bowl ideal for fermenting the batter, add rice flour, Maida, soda, sugar and enough water to make a smooth batter with any lumps.
To this batter add both dal pastes and enough salt to form dosa consistency batter.
Let the dosa batter ferment and raise overnight.
Once the Dosa batter is fermented and it’s time to make dosa, mix thoroughly to level the raised batter (dosa maavu) and add more salt and water if required to obtain the consistency which is right to get thin dosa
Heat Heave Bottomed Dosakkallu or a non-stick pan , spread oil to cover the whole pan.
When the pan really hot, pour a ladle full of dosa batter on it and spread with the bottom of ladle in spiral motion to form a circular and thin dosa.
When the bottom side of dosa gets golden brown springle some melted ghee and add a laddle of spicy Potato masala in the centre and roll the dosa to serve it with hot sambar chutney and ullichamanthi..
Thanks to Rina’s Recipe.

Potato Masala for Filling:

4-5 Medium size Potatoes
1 Tbsp Oil
1/2 tsp Mustard seeds
1 Tbp Channa dal
10- 12 Curry leaves
2 medium size Onions sliced length wise
4 -5 Green Chillies slit
1 inch Ginger piece cut into small pieces
2-3 Garlic pods - thinly sliced
Asafoetida - a few pinches
1/2 tsp Turmeric powder
1/2 tsp Red chilly powder
Salt
Enough water
Coriander leaves

Method :

Wash Potatoes with skin on and cut into halves and pressure cook for 10 minutes little salt and enough water.
Check to see if the potatoes are fully cooked, and discard water and peel the skin and mash them into pieces.
Add little turmeric, little more salt and red chilly powder and mix well and keep them aside.
Heat the oil in a wok/pan, then allow the mustard seeds to splutter.
Now add Channa dal and wait till color changes slightly and add sliced garlic and fry.
Now add the onions, green chilies, curry leaves and ginger and fry till onions are cooked.
Add asafoetida and remaining turmeric and salt.
Now add the boiled, mashed potatoes and mix well.
Add a 1/2 to 1 cup of water depending on how thick or slimy you want the masala to be.
Finally add the coriander leaves and remove from heat.
for bonda filling also we can Do Like that..

Thanks to Rina’s Recipe.
Cheers! 

Sunday, September 1, 2013

പുളിഞ്ചി :

ആവശ്യമുള്ള  സാധനങ്ങൾ :

വാളൻ പുളി :100  ഗ്രാം
 ഇഞ്ചി    :  100 ഗ്രാം
ശർക്കര   : 200 ഗ്രാം
കടുക്  :1 ടീ സ്പൂണ്‍
ഉപ്പു: 1 നുള്ള്
 കറി വേപ്പില :1 പട്ട 
കാന്താരി മുളക് :8 എണ്ണം

പാകം ചെയ്യുന്ന വിധം :

വാളൻപുളി   പിഴിഞ്ഞെടുക്കുക  കൽചട്ടിയിൽ   ധാരാളം വെള്ളം എടുത്ത്   അതിൽ പുളി  പിഴിഞ്ഞത് ഒഴിച്ച് ആ വെള്ളം കുറുകി  വരുന്നതുവരെ തിളപ്പിയ്ക്കുക അതിനുശേഷം  ചെറുതായി അരിഞ്ഞ ഇഞ്ചി, കാ‍ന്താരി മുളക്
എന്നിവയും ചേർക്കുക . .ശർക്ക്ക്കര ചേർത്ത് നന്നായി വീണ്ടും തിളപ്പിയ്ക്കുക ഒരു നുള്ള് ഉപ്പും ചേര്ക്കുക നന്നായി കുറുകിക്കഴിഞ്ഞാൽ
അതിലേയ്ക്ക് കടുക് ചതച്ചെടുത്തതും   കറി വേപ്പിലയും  ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക .


Garam Masala Powder(Home Made)

Garam Masala Powder(Home Made) ഗരം മസാല (കേരള )


1.Cinnamon(കറുകപ്പട്ട ):-3 nos 2" size.
2.Cardamom(ഏലയ്ക്ക )-1/4 cup
3.Cloves(ഗ്രാമ്പൂ )-1 Tbsp.
4.Fennel Seeds(പേരും ജീരകം )-1/4 cup(for veg)  and  ( 1/2) cup for non veg.
5.Star Anise(തക്കോലം )-2 nos.
6.Cumin(ജീരകം)-2 tsp.

7.Mace(ജാതിപത്രി )-4 nos
8.Nutmeg(ജാതിക്ക  തോട് )-1 nos
9.Pepper(കുരുമുളക് )-3 Tbsp

 Lightly roast in one nonstick pan for 3 minutes and allow to cool then ground cardamom, cinnamon, cloves,  fennel seeds and star anise for Vegetable garam masala.

For Non Veg items:-- Add 67 8 9 items also for roasting.





 Freshly roast and ground cardamom, cinnamon, cloves, mace, fennel seeds, nutmeg, pepper and star anise together and store in a air tight container.