Sunday, August 25, 2013

ചുട്ട കോഴി :















ആവശ്യമായ സാധനങ്ങൾ :

1.കോഴി : 5 കഷ്ണങ്ങൾ (Leg Pieces or Breast Pieces-Big size)
2.വാഴപ്പോള : 1  (കോഴി കഷ്ണങ്ങൾ  പൊതിയാൻ )
3.വെളുത്തുള്ളി : 6 അല്ലികൾ.
4.ചുവന്നുള്ളി :10 എണ്ണം .
5.കാന്താരി മുളക് :7 എണ്ണം
6.ഇഞ്ചി : 1 1/2 " കഷ്ണം .
7.കുരുമുളക് പൊടി :1 ടീ സ്പൂണ്‍
8.മഞ്ഞൾ  പൊടി :1 1 /4 ടീ സ്പൂണ്‍
9.തൈര് :2 ടേബിൾ  സ്പൂണ്‍
10.ചെറു നാരങ്ങ :1 എണ്ണം (കുരു കളഞ്ഞു നീര് എടുക്കുക ).
11.മുളക് പൊടി: 2  ടീ സ്പൂണ്‍
12.ചിക്കൻ മസാല : 1 ടീ സ്പൂണ്‍
13.മല്ലിയില :1 ടീ സ്പൂണ്‍(( (അരിഞ്ഞത്)
14.ഉപ്പു :പാകത്തിന്

തയ്യാറാക്കുന്ന വിധം :

കോഴി കഷ്ണങ്ങൾ  വരയുക  അതിനു ശേഷം  3 ,4, 5, 6  ചേരുവകള  നന്നായി ചതച്ചെടുത്തതും  7 മുതൽ  14 വരെയുള്ള ചേരുവകളും  ചേർത്ത് നന്നായി കുഴച്ചെടുക്കുക .അത് കോഴിയിൽ നന്നായി തേച്ചു പിടിപ്പിച്ചു 2 മണിക്കൂറോളം തണുപ്പിച്ചു വെയ്ക്കുക .

അടുപ്പിൽ  നന്നായി തീ കത്തിച്ചു  കനൽ ഉണ്ടാക്കുക  .ഒരു വാഴയുടെ പുറത്തെ പോള  തീയിൽ  കാണിച്ചു  വാട്ടിയെടുക്കുക . മസാല തേച്ചുവച്ച  കോഴി കഷ്ണങ്ങൾ  വാട്ടിയ പോളയിൽ പൊതിഞ്ഞു  നേരിയ നൂൽ  കമ്പി ഉപയോഗിച്ച് നന്നായി കെട്ടുക .ഇതിനെ  കനലിൽ ഇട്ടു നന്നായി ചുട്ടെടുക്കുക .അര മണിക്കൂർ  മറിച്ചും തിരിച്ചും ഇട്ടു ചുട്ടെടുക്കുക . കെട്ടഴിച്ചു വേവ് പാകമായോ എന്ന് നോക്കുക .ആയില്ലെങ്കിൽ കുറച്ചു സമയം കൂടി കനലിൽ വെയ്ക്കുക.


(കനൽ ഉണ്ടാക്കാൻ നിവിര്ത്തിയില്ലാത്തവർ  ഗ്രിൽ ചെയ്തോളു അന്നേരം വാഴപ്പോള ഉപയോഗിക്കണ്ട.  ) ശരിയ്ക്കുള്ള  രുചി കിട്ടില്ല അൽ  ഫാം  ചിക്കൻ പോലെയിരിയ്ക്കും )

(ഫോട്ടോ കടമെടുത്തതാണ് തല്ക്കാലം വേറെ നിവിർത്തിയില്ല )

സ്നേഹപൂർവ്വം
കിഷോർ .




No comments: