ചേന പായസം .
ഓണത്തിന് സ്ഥിരം പായസങ്ങൾ ഒന്ന് മാറ്റി നോക്കിയാലോ ,ഇത്തവണ നമുക്ക് ഒരു പുതിയ പായസം നോക്കാം...ഉണ്ടാക്കി കുടിച്ചു നോക്കൂ ..ചേനയല്ലേ ചൊറിയില്ലേ എന്നൊന്നും പേടിയ്ക്കണ്ട ധൈര്യമായി മുന്നോട്ടു പോയ്ക്കോളൂ ....///
ചേന പായസം :
സാധനങ്ങൾ :
ചേന: 250 ഗ്രാം
ശർക്കര : 500 ഗ്രാം
തേങ്ങ : 3 എണ്ണം
നെയ്യ്: 50 ഗ്രാം
അണ്ടിപരിപ്പ് :50 ഗ്രാം
ഉണക്ക മുന്തിരി :50 ഗ്രാം
ഏലയ്ക്ക പൊടിച്ചത്: 1 ടീ സ്പൂണ്‍
ചുക്ക് പൊടി :1/2 ടി സ്പൂണ്‍
തെങ്ങാകൊത്ത് : 1/ 4 കപ്പ് .
തയ്യാറാക്കൽ :
ചേന തൊലി ചെത്തിയ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ച് വെള്ളം ചേർത്ത് കുക്കെറിൽ വേവിയ്ക്കുക ,വിസിലിന്റെ എണ്ണം എല്ലാ ചേനയും ഒരുപോലെ ആയിരിക്കില്ല ,അതുകൊണ്ട് ഒരു വിസിൽ അടിച്ചാൽ വേവ് നോക്കുക വേണമെങ്കില വീണ്ടും വേവിയ്ക്കുക .വേവിച്ച ചേന മാറ്റി വയ്ക്കുക .
ശർക്കര മൂടത്തക്ക വിധത്തിൽ വെള്ളമൊഴിച്ച് ഒരു പാത്രത്തിൽ അടുപ്പിൽ വച്ച് ഉരുക്കിയെടുക്കുക ,ഉരുക്കിയ ശര്ക്കര അരിച്ചു ശർക്കര പാനിയാക്കി എടുത്തു വയ്ക്കുക .
തേങ്ങ ചിരവി പാൽ പിഴിഞ്ഞെടുക്കുക .
ഒന്നാം പാൽ (കട്ടിയുള്ളത് 1 1/ 2 ഗ്ലാസ് ഉണ്ടാകും .
പിന്നെ രണ്ടാം പാൽ ഏകദേശം 3 ഗ്ലാസ് എടുക്കുക ,മൂന്നാം പാൽ 5 ഗ്ലാസ് എടുത്തുവയ്ക്കുക
ഒരു ഉരുളി അടുപ്പിൽ വച്ച് തീ കത്തിച്ചു ചൂടായതിനു ശേഷം കുറച്ചു നെയ്യൊഴിയ്ക്കുക 1 സ്പൂണ്‍ എന്നിട്ട് അതിലേയ്ക്ക് ശര്ക്കര പാനിയും വേവിച്ചു വച്ച ചേനയും ഒരു അര ഗ്ലാസ് വെള്ളവുമോഴിച്ചു ചെറു ചൂടിൽ തിളപ്പിയ്ക്കുക ഇടയ്ക്ക് ഓരോ സ്പൂണ്‍ നെയ് ചെര്ത്തുകൊടുക്കുക ,തിളച്ചാൽ അതിലേയ്ക്ക് മൂന്നാം പാൽ ഒഴിച്ച് വീണ്ടും തിളപ്പിയ്ക്കുക ,പിന്നെ കുറച്ചു സമയത്തിന് ശേഷം രണ്ടാം പാൽ ഒഴിയ്ക്കുക ,ഈ രണ്ടാം പാലിൽ കിടന്നു പായസം നന്നായി തിളച്ചു കുറുകിയത്തിനു ശേഷം അതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് അടുപ്പിൽ നിന്നും മാറ്റി വച്ച് നന്നായി ഇളക്കുക ,ഇതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും അണ്ടിയും മുന്തിരിയും നെയ്യിൽ വറുത്തതും കുറച്ചു ചുക്ക് പൊടിയും ചേർക്കുക .
ചേന പായസം തയ്യാർ .

No comments:
Post a Comment