KADA FRY
1. കാടക്കോഴി - 5
2. മുട്ട - 5
3. ഉള്ളി - അരിഞ്ഞത് 5 എണ്ണം
* പച്ചമുളക് - അരിഞ്ഞത് 3 എണ്ണം
* ഇഞ്ചി - അരിഞ്ഞത് 1 കഷ്ണം
* വെളുത്തുള്ളി - ചതച്ചത് 1
* കറിവേപ്പില - ആവശ്യത്തിന്
* ഗരംമസാല - 1 ടീസ്പൂ
* ഉപ്പ് - ആവശ്യത്തിന്
4. മുളക് പൊടി - 5 സ്പൂ
5. വെളിച്ചെണ്ണ - ആവശ്യത്തിന്
6. മല്ലിയില - അലങ്കാരത്തിന്
പാചകം ചെയ്യുന്ന വിധം:
കോഴിയുടെ തലയും കാലും തൊലിയും മാറ്റി വൃത്തിയാക്കി വെക്കുക. മുട്ട
പുഴുങ്ങി തോടുകളഞ്ഞ് വെക്കുക. മൂന്നാമത്തെ ചേരുവ ചീനച്ചട്ടിയില് വഴറ്റി
മസാല തയ്യാറാക്കുക. കാടക്കോഴിയുടെ അടിവശത്തുകൂടി മുട്ടയും മസാലക്കൂട്ടും
നിറയ്ക്കുക. കോഴിയുടെ കാലുകള് പരസ്പരം കുറുകെ തീരുകി വെക്കുക. സൂചിയില്
നൂല് കോര്ത്ത് കോഴിയുടെ അടിഭാഗം തുന്നുക. മുളക് പൊടിയും ഉപ്പും ചേര്ത്ത്
കോഴിനിറച്ചതില് പുരട്ടി വെളിച്ചെണ്ണയില് പെരിച്ചെടുക്കുക. മല്ലിയില കൊണ്ട്
അലങ്കാര പത്തിരിയോടൊപ്പം ചൂടോടെ വിളമ്പുക.
Thanks&Regards
Kishore.
No comments:
Post a Comment