കോഴിക്കോടൻ ഹൽവ (CALICUT HALWA)
കോഴിക്കോടിന് പേര് നേടിക്കൊടുത്ത ഒരു മധുരം ആണ് കോഴിക്കോടൻ ഹൽവ .മിട്ടായി തെരുവ് ഇതിന് പ്രശസ്തമാണ് .
Ingredients:
1.All Purpose flour(മൈദ ): 1 kg
2.Water:More Than maida.
3.Ghee:100 gm
4.Sugar:1 1/4 kg
5.Coconut Oil:1.5 Ltr
6.Food Color
7.Cashews:Few Amount.
Preparation:
മൈദ കുഴച്ച് വെള്ളം നിറച്ച ഒരു പാത്രത്തിൽ കുറച്ചു സമയം ഇട്ടുവെയ്ക്കുക അതിനു ശേഷം നന്നായി കലക്കുക .കലക്കിയ മൈദ ഒരു പാത്രത്തിലേയ്ക്ക് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക ,മൈദയുടെ പാൽ ശേഖരിച്ചു വെയ്ക്കുക ,വേസ്റ്റ് ഒഴിവാക്കുക .ഈ പാൽ 3 ദിവസം സൂക്ഷിയ്ക്കുക .ദിവസവും ഇതിന്റെ മേലെ തെളിഞ്ഞു വരുന്ന വെള്ളം ഒഴിവാക്കി പുതിയത് ചേര്ക്കുക (പുളിച്ചു പോകാതെ സൂക്ഷിയ്ക്കുക )
ഒരു അടി കട്ടിയുള്ള ചെമ്പ് പാത്രത്തിൽ 2 ഗ്ലാസ് വെള്ളവും 1 കിലോ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക ,അടുപ്പിൽ തീ കത്തിക്കുക (നല്ല ചൂട് വേണം) അതോടോപ്പോം തുടർച്ചയായി ഇളക്കുക ,ഇള ക്കൽ നിർത്തരുത് .അതിലേയ്ക്ക് കളര ചേർക്കുക പിന്നെ 500 ML മൈദ പാലും ചേർക്കുക അതിലേയ്ക്ക് ഒരു 5 മിനുറ്റിനു ശേഷം 1 1/ 2 കിലോ വെളിച്ചെണ്ണ നന്നായി തിളപ്പിച്ച് ഒഴിയ്ക്കുക 1/ 4 kg പഞ്ചസാര കൂടി ചേർക്കുക ,വെളിച്ചെണ്ണ ഒഴിയ്ക്കുമ്പോൾ മൈദാ പിരിഞ്ഞു വന്നു നന്നായി ഒട്ടിപിടിയ്ക്കാൻ തുടങ്ങും അതിൽ നെയ്യ് ചേർത്ത് ഇളക്കുക കൂടാതെ കശു അണ്ടി പരിപ്പ് വിതറുക,ഇളക്കൽ നിർത്തരുത് 20 മിനുട്ട് കഴിഞ്ഞാൽ തീയിൽ നിന്നും മാറ്റാം . ,അത് കട്ടിയാകുന്നതിനു മുൻപ് തന്നെ ഒരു നല്ല
(greased tray) പാത്രത്തിലേയ്ക്ക് മാറ്റി നന്നായി കുത്തിയമർത്തുക ,എന്നിട്ട് തണുത്ത ശേഷം മുറിച്ചെടുക്കുക .
NB: നല്ല വെളിച്ചെണ്ണ മാത്രമേ ഉണ്ടാക്കാൻ ഉപയോഗിയ്ക്കാവു .
ഇതിനു ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും ഉപയോഗിയ്ക്കാം ,,,,അതിന്റെ തവണകൾ കൂടുമ്പോൾ രുചി കുറഞ്ഞു വരും .
നിങ്ങള്ക്ക് വേണമെങ്കില മുന്തിരി ,കൈതച്ചക്ക ,സ്ട്രോവ്ബെര്രി ,ഇളനീർ എല്ലാം ഇതിൽ ഉപയോഗിച്ച് രുചി മാറ്റാവുന്നതാണ് .
Mix maida with water and extract pure milk from maida and avoid waste (approximately in 1 kg maida 400 gm waste is there that is why saying dont eat paratha .).This extracted milk keep for 3 days and daily change the clear water on top of the milk and replace it with fresh water to prevent fermentation .
After 3 days : Use a constant high heat fire for preparation of halwa and keek one heavy bottommed vessel on fire and add 2 glass of water and 1 kg sugar and stir well for melting sugar,and add the maida milk to it (don't stop stir)and add boiled coconut oil 1 1/2 ltr to it..continue stir add ghee and colour,then cashewnuts .again add 250 gm more sugar to it . Total 20 minuts from starting time u can transfer this maida mix to any greasy pan and press well ,then allow to cool ,cut shapely.
Halwa is ready.
NB:U can add flavors also like strawberry,pineapple grape tender coconut piste etc...
Cheers!!!
Kishore.
No comments:
Post a Comment