Tuesday, August 20, 2013

കിണ്ണത്തപ്പം :

കോഴിക്കോടൻ  ഹലുവ പോലെ  കണ്ണൂരുകാരുടെ  ഒരു ഐറ്റം  ആണിത് .ഇതിന്റെ  പാചകം  അത്ര  എളുപ്പമല്ല ഒരു 3 മണിക്കൂർ സമയം വേണം .















ആവശ്യമായ സാധനങ്ങൾ :

അരിപ്പൊടി : നേർത്ത പൊടി :1.5 കപ്പ് 

വെല്ലം (ശർക്കര ): 500 ഗ്രാം 
തേങ്ങാപ്പാൽ : 1.5 കപ്പ് 
വെള്ളം :8 കപ്പ് 
നെയ്യ്:അര കപ്പ് 
കടല പരിപ്പ് :1/4 കപ്പ് 
3 ഏലയ്ക്ക  :പൊടിച്ചത് 

തയ്യാറാക്കൽ :
കാൽ കപ്പ് വെള്ളത്തിൽ ശർക്കര  നന്നായി  ഉരുകി  തേൻ  പരുവം  ആകും വരെ  തിളപ്പിയ്ക്കുക .
കടല പരിപ്പ്  കുറച്ചു വെള്ളമൊഴിച്ച്  ഒരു മീഡിയം പരുവത്തിൽ  വേവിച്ചു മാറ്റി വെയ്ക്കുക (വേവ് കൂടരുത് ).
അരിയും തേങ്ങാപ്പാലും  ശര്ക്കര ഉരുക്കിയതും  വെള്ളവും  ഒരുമിച്ചു ചേർത്ത് നല്ല  നേരത്ത മാവ് പരുവത്തിൽ ആക്കുക .ഇത് ഒരു അടി കട്ടിയുള്ള  പാത്രത്തില ഒഴിച്ച്  കുറഞ്ഞ ചൂടിൽ നന്നായി തിളപ്പിയ്ക്കുക .ഇളക്കികൊണ്ടേ ഇരിയ്ക്കുക .ഒരു 15 മിനിറ്റൊക്കെ കഴിയുമ്പോൾ മാവ് കട്ടിയകാൻ തുടങ്ങും വീണ്ടും ഇളക്കികൊണ്ടിരിയ്ക്കുക 45 മിനിട്ട് കഴിഞ്ഞാൽ  ബാക്കിയുള്ള തെങ്ങാപ്പാലുകൂടെ  ചേർത്ത് വീണ്ടും ഇളക്കുക .ഓരോ 5 മിനിറ്റു കഴിയുമ്പോഴും 1 സ്പൂണ്‍ നെയ്യ് ഇതിലേയ്ക്ക് ചെര്തുകൊണ്ടിരിയ്ക്കുക .വേവിച്ച  കടല പരിപ്പ് ചേര്ക്കുക .ഒരു 2 മണിക്കൂർ  കഴിയുന്ന സമയത്ത്  ഓയിൽ  വേർതിരിഞ്ഞു  വരാൻ തുടങ്ങും .ഏലം ചേർത്ത് 20 മിനിട്ട്  കൂടി ഇളക്കുക.അപ്പോഴേയ്ക്കും മാവ് നല്ല കട്ടിയായിട്ടുണ്ടാകും  ഒരു ഹലുവ പരുവം .ഒരു കിണ്ണം (സ്റ്റീൽ പാത്രം) എടുത്തു കുറച്ചു വെളിച്ചെ ണ്ണ  തടവി  (ആക്രതിയ്ക്ക് വേണ്ടിയാണ്) അതിലേയ്ക്ക്  കട്ടിയായ മാവ് നിറയ്ക്കുക .തനുതത്തിനു ശേഷം കഷനങ്ങളാക്കി മുറിച്ചെടുത്ത്  കഴിയ്ക്കാം.

 

No comments: