Friday, September 6, 2013

കണ്ണിമാങ്ങ അച്ചാർ














കണ്ണിമാങ്ങ അച്ചാർ

നാടാൻ കണ്ണിമാങ്ങ അച്ചാറിനു ആദ്യം വേണ്ടത് അണ്ടി   കൂടു കെട്ടാത്ത ചെറിയ നാട്ടുമാങ്ങയാണ് അതും കണ്ണിയോടു കൂടെ .

വേണ്ട സാധനങ്ങൾ :

5 കിലോ  കണ്ണിമാങ്ങ (നാട്ടുമാങ്ങ )
1 / 2 കിലോ പൊടി ഉപ്പു
3/ 4  കിലോ മുളക്
എള്ള് എണ്ണ :1 / 2  ലിറ്റർ
കായം : എൽ ജി : കട്ട കായം
ചീന ഭരണി  അല്ലെങ്കിൽ  ചില്ല് ഭരണി
 സമയം :ധാരാളം

തയ്യാറാക്കൽ :

കണ്ണിമാങ്ങാ ഞെട്ടോടു കൂടി കഴുകി  വെള്ളം വാലാൻ  നിരത്തി വെയ്ക്കുക
വെള്ളം വറ്റിയ ശേഷം നന്നായി കൊട്ടോണ്‍ തുണി ഉപയോഗിച്ച്  തുടച്ചു ഭരണിയിൽ ഇടുക .കുറച്ച മാങ്ങ ഇട്ടു കഴിഞ്ഞാൽ  മേലെ ഉപ്പു ഇടുക .വീണ്ടും മാങ്ങ  വീണ്ടും ഉപ്പു .ഭരണി നിറഞ്ഞാൽ വായു കയറാത്ത വിധം കെട്ടി വെയ്ക്കുക .ദിവസവും ഭരണി തുറക്കാതെ ഒന്ന് കുലുക്കുക .ഒരു 3  ആഴ്ച കഴിയുമ്പോൾ ,രാത്രി  സമയത്ത് ഭരണി തുറന്നു നോക്കുക ,അതിൽ ഉപ്പു മുഴുവനും വെള്ളം ആയതായി കാണാം ,അതുപോലെ മാങ്ങാ ചുക്കി ചുളുങ്ങി തുടങ്ങിയിരിയ്ക്കും ,കണ്ണി മാങ്ങയുടെ ഉപ്പു വെള്ളത്തിലേയ്ക്ക് മുളക് കുരു കളഞ്ഞു പൊടിച്ചത് നന്നായി ചേർത്തിളക്കുക  അതിൽ അല്പം കായം പൊടിച്ചു ചേർക്കുക  മേലെയായി  എള്ള് എണ്ണ ഒഴിയ്ക്കുക .നന്നായി മിക്സ്‌ ചെയ്തു  വാ മൂടി കെട്ടി വെയ്ക്കുക ആഴ്ചയിൽ ഒരിക്കൽ മൂടി തുറന്നു നന്നായി ഇളക്കുക ഇങ്ങനെ 4 ആഴ്ചയാകുമ്പൊഴെയ്ക്കും  അച്ചാർ മിക്സ്‌ ആയി തുടങ്ങിയിരിയ്ക്കും .(ഇളക്കൽ എല്ലാം രാത്രി കാലങ്ങളിൽ മാത്രമേ  ചെയ്യാവൂ ).  അച്ചാർ ഉപയോഗിയ്ക്കാൻ എടുത്തു തുടങ്ങുന്ന സമയത്ത്  മുകളിലുള്ള എണ്ണയും മാങ്ങയും നന്നായി ഇളക്കുക .നമുക്ക് ഉപയോഗിയ്ക്കാൻ വേണ്ടതും രാത്രി മാത്രം എടുത്തു മാറ്റി വയ്ക്കുക മൂടി കെട്ടി വെയ്ക്കുക .ഇത്  കോഴിക്കോടൻ  രീതിയാണ് .കണ്ണി മാങ്ങ അച്ചാർ  .ഇങ്ങനെ ചെയ്‌താൽ 2,3 വർഷം  വരെ കേടു കൂടാതിരിയ്ക്കും .



ഇതിനെ കടു മാങ്ങ ആക്കണമെങ്കിൽ ഇതിൽ എന്നാ ഒഴിയ്ക്കുന്നതിനു  മുന്പായി  200 ഗ്രാം കടുക് വെയിലത്ത്‌ ഉണക്കി പൊടിച്ചത് ഉപ്പുമാങ്ങയുടെ  വെള്ളം ചേർത്ത് അരച്ച് അച്ചാറിൽ ചേർക്കുക .കടുമാങ്ങ 1 വർഷം വരെയേ നന്നായിരിയ്ക്കു .

എപ്പോഴും  അച്ചാര് എടുക്കുന്ന സമയത്ത് ഈർപ്പമില്ലാത്ത  നല്ല കരണ്ടി ഉപയോഗിയ്ക്കുക .

 കിഷോർ .



No comments: