Sunday, September 1, 2013

പുളിഞ്ചി :

ആവശ്യമുള്ള  സാധനങ്ങൾ :

വാളൻ പുളി :100  ഗ്രാം
 ഇഞ്ചി    :  100 ഗ്രാം
ശർക്കര   : 200 ഗ്രാം
കടുക്  :1 ടീ സ്പൂണ്‍
ഉപ്പു: 1 നുള്ള്
 കറി വേപ്പില :1 പട്ട 
കാന്താരി മുളക് :8 എണ്ണം

പാകം ചെയ്യുന്ന വിധം :

വാളൻപുളി   പിഴിഞ്ഞെടുക്കുക  കൽചട്ടിയിൽ   ധാരാളം വെള്ളം എടുത്ത്   അതിൽ പുളി  പിഴിഞ്ഞത് ഒഴിച്ച് ആ വെള്ളം കുറുകി  വരുന്നതുവരെ തിളപ്പിയ്ക്കുക അതിനുശേഷം  ചെറുതായി അരിഞ്ഞ ഇഞ്ചി, കാ‍ന്താരി മുളക്
എന്നിവയും ചേർക്കുക . .ശർക്ക്ക്കര ചേർത്ത് നന്നായി വീണ്ടും തിളപ്പിയ്ക്കുക ഒരു നുള്ള് ഉപ്പും ചേര്ക്കുക നന്നായി കുറുകിക്കഴിഞ്ഞാൽ
അതിലേയ്ക്ക് കടുക് ചതച്ചെടുത്തതും   കറി വേപ്പിലയും  ചേർത്ത് അടുപ്പിൽ നിന്നും മാറ്റുക .


No comments: