Sunday, August 18, 2013

മുയൽ  റോസ്റ്റ്


















ആവശ്യമായ  സാധനങ്ങൾ :

മുയൽ  ഇറച്ചി  : 1 കിലോ 
സവോള :250 ഗ്രാം 
ഇഞ്ചി : ചെറിയ 1 കഷ്ണം
പച്ചമുളക് :6 എണ്ണം
വെളുത്തുള്ളി : 2 അല്ലി
തക്കാളി:3  എണ്ണം
കറിവേപ്പില :1 തണ്ട്
കാശ്മീരി മുളകുപൊടി : 50 ഗ്രാം 

കറുക പട്ട : 1 കഷ്ണം 
ഏലക്ക : 4 
ചുവന്നുള്ളി 100 ഗ്രാം.
കുരുമുളക് പൊടി 1 ടിസ്പൂണ്‍. 
പേരും ജീരക പൊടി : അര ടിസ്പൂണ്‍ .
ഉപ്പ് :പാകത്തിന് 
മഞ്ഞൾ  പൊടി :1 ടിസ്പൂണ്‍.
മല്ലി ഇല :കുറച്ച് .
വെളിച്ചെണ്ണ :100 മില്ലി 


തയ്യാറാക്കുന്ന  വിധം 

ചൂടായ ചട്ടിയിൽ 50 മില്ലി വെളിച്ചെണ്ണ ഒഴിക്കുക .വെളിച്ചെണ്ണ ചൂടായ ശേഷം  അതിൽ കറുകപട്ട  ഏലക്ക എന്നിവ എര്ത് ഇളക്കുക.അതിലേയ്ക്ക് സവോള  ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക .തുടര്ന്നു കാശ്മീരി മുളകുപൊടി ഉപ്പു മഞ്ഞള പൊടി മുയൽ  ഇറച്ചി  എന്നിവ ചേർത്ത് 30 മിനുട്ട്  വേവിയ്ക്കുക.അതിനു ശേഷം അറിഞ്ഞു വച്ച തക്കാളിയും പച്ചമുളകും ചേർത്ത് വാട്ടുക അതിലേയ്ക്ക് അറിഞ്ഞു വച്ച ഇഞ്ചി ചുവന്നുള്ളി  പെരുംജീരക പൊടി  കുരുമുളക് പൊടി  ബാക്കിയുള്ള വെളിച്ചെണ്ണ എന്നിവ ചേർത്ത് തിളപ്പിയ്ക്കുക .ചൂടോടെ  ഉപയോഗിയ്ക്കുക.


No comments: