ചേന മാങ്ങാഞ്ചി അച്ചാർ
വേണ്ട സാധനങ്ങൾ :
ചേന: ചെറുതായി അരിഞ്ഞത്
(മാങ്ങാ അച്ചാറിനു മുറിയ്ക്കുന്ന പോലെ ): 1 കപ്പ്
മാങ്ങാ ഇഞ്ചി : ( ഇഞ്ചിയുടെയും മാങ്ങയുടെയും രുചി ഒരുമിച്ചു വരുന്ന ഇഞ്ചിപോലെയുള്ള ഒരു കിഴങ്ങ് ആണ് ): 1/ 4 കപ്പ് ചേന പോലെത്തന്നെ ചെറുതായി അരിഞ്ഞത് .
വെളുത്തുള്ളി: ഒരു 8 അല്ലി .
കറിവേപ്പില : 2 തണ്ട്
കടുക് :1/2 സ്പൂണ്‍
ഉലുവ : 1/2 സ്പൂണ്‍ (ചൂടാക്കി പൊടിച്ചത് ).
കായം: 1/2 സ്പൂണ്‍ പൊടിച്ചത്
വെളിച്ചെണ്ണ : 100 മില്ലി ( ചേന വറുത്തെടുക്കാൻ )
നല്ലെണ്ണ (എള്ള് എണ്ണ ): 50 മില്ലി
മുളക് പൊടി :3 ഓ 4 ഓ ടേബിൾ സ്പൂണ്‍
ഉപ്പു : രുചിയ്ക്ക് .
തയ്യാറാക്കൽ :
ചേന വെളിച്ചെണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക .
ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് അതിൽ മാങ്ങാ ഇഞ്ചി വഴറ്റുക ,അതിലേയ്ക്ക് വെളുത്തുള്ളി ചേർത്ത് വഴറ്റുക ,പിന്നീടു മുളകുപൊടി ചേർത്ത് വീണ്ടും വഴറ്റുക ...മൂപ്പ് പാകമായാൽ (ചുമയ്ക്കും) അതിലേയ്ക്ക് വറുത്തു വച്ച ചേന കഷ്ണങ്ങൾ ചേർത്ത് ഇളക്കുക ഒരു 4 മിനിറ്റിനു ശേഷം വേറെ ഒരു ചട്ടിയിൽ കടുക് പൊട്ടിയ്ക്കുക അതിലേയ്ക്ക് കറി വേപ്പിലയും ഇട്ടു മൂപ്പിച്ചു വഴറ്റി വെച്ച അച്ചാറിൽ ചേർക്കുക ഉപ്പും കായം പൊടിച്ചതും ഉലുവ പൊടിയും ചേർക്കുക .കുറച്ചു സമയം കൂടി നന്നായി ഇളക്കി അടുപ്പിൽ നിന്നും മാറ്റി ചൂടാറാൻ വെയ്ക്കുക .
അതിലേയ്ക്ക് കുറച്ചു വെള്ളവും 2 ഓ 3 ഓ ടേബിൾ സ്പൂണ്‍ വിനാഗിരിയും തിളപ്പിച്ച് തണുപ്പിച്ചു ചേര്ക്കുക ( ഇതിന്റെ അളവ് നിങ്ങടെ അച്ചാറിലെ ചാറിന്റെ അളവ് പോലെ ചേര്ക്കാം.
തണുത്ത ശേഷം കുപ്പിയിലാക്കി ബാക്കിയുള്ള നല്ലെണ്ണയും കൂടി കുപ്പിയുടെ മേല ഭാഗത്ത് ഒഴിയ്ക്കുക .
ഉപയോഗിയ്ക്കാൻ എടുക്കുമ്പോൾ നന്നായി ഇളക്കി ചേർക്കുക .

No comments:
Post a Comment