Saturday, August 31, 2013

പയർ ഇല തോരൻ (ഉപ്പേരി )

പയർ ഇല തോരൻ (ഉപ്പേരി ) ( Long Beans Leaf)

പയർ  ഇല :40 എണ്ണം (ഏകദേശം)
നാളികേരം :ചിരവിയത് 1 കപ്പ്
ചുവന്നുള്ളി (ചെറിയ ഉള്ളി): 5 എണ്ണം
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
കാ‍ന്താരി മുളക് :7 എണ്ണം (നിങ്ങളുടെ എരിവു പോലെ )
മഞ്ഞൾ പൊടി :1 നുള്ള്
കടുക് :1 ടീ  സ്പൂണ്‍
കറി വേയ്പില : 2 തണ്ട്
വെള്ളം :കുറച്ച്
ഉപ്പ് (ആവശ്യത്തിനു)


തയ്യാറാക്കൽ :

പയർ ഇല  നന്നായി കഴുകി  ചെറുതായി അരിഞ്ഞെടുത്ത്  വെള്ളം വാർന്നുപോകാൻ  മാറ്റി വയ്ക്കുക .ചിരവിയ  നാളികേരവും കാന്താരിയും  3 ചെറിയ ഉള്ളിയും നന്നായി ചതയ്ക്കുക .ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ കടുക് പൊട്ടിയ്ക്കുക  കറിവേയ്പിലയും ചെറുതായി അരിഞ്ഞ 2 ചെറിയ ഉള്ളിയും  ചേർക്കുക ,അതിലെയ്ക്കു  ചതച്ചെടുത്ത  നാളികേരവും ഉള്ളിയും കാന്താരിയും ചേർക്കുക .ഒരു 5  മിനിറ്റ് കഴിഞ്ഞു അരിഞ്ഞുവച്ച പയർ  ഇലയും ഉപ്പും ഒരു നുള്ള് മഞ്ഞൾ  പൊടിയും ചേർത്ത് നന്നായി ഇളക്കി ചേർക്കുക .മേലെ ചെറുതായി വെള്ളം കുറയുക .അടച്ചു വച്ച് കുറച്ചു സമയം വേവിയ്ക്കുക (ഇല കൂടുതൽ വെന്തു പോകരുത് ).നന്നായി ഇളക്കി ചേർത്ത് ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ മേലെ തൂവി  ചോറിനൊപ്പം ഉപയോഗിയ്ക്കാം (പോഷക സമൃദ്ധമാണ് ഈ തോരൻ )

ഇതേ രീതിയിൽ മലായ് ചീര/വേലി  ചീര (cekur manis)/ മത്തൻ  ഇല / കുമ്പളങ്ങ ഇല /മുരിങ്ങ ഇല എന്നീ തോരനും ഉണ്ടാക്കാം .

ഓണ സദ്യയിലേക്ക്  എന്റെ ഒരു  ചെറിയ സംഭാവന .

സ്നേഹപൂർവ്വം
കിഷോർ .

No comments: