Sunday, August 18, 2013

താറാവ് കറി

ആവശ്യമായ  സാധനങ്ങൾ :

താറാവ് : 1/2 കിലോ
സവോള :250 ഗ്രാം
ഇഞ്ചി : 2 കഷ്ണം
പച്ചമുളക് :4 എണ്ണം
വെളുത്തുള്ളി :3 അല്ലി
തക്കാളി :3 എണ്ണം
കറിവേപ്പില :1 തണ്ട്
മുളകുപൊടി :1  ടി സ്പൂണ്‍
മല്ലിപൊടി :2 ടി സ്പൂണ്‍
വെളിച്ചെണ്ണ :100 മില്ലി
തേങ്ങാപ്പാൽ :1 തേങ്ങയുടെ
ഉപ്പ് :പാകത്തിന്.


അരവിനുള്ള സാധനങ്ങൾ :

തേങ്ങ വറുത്തത് :1 തേങ്ങയുടെ .
ചുവന്നുള്ളി :10 എണ്ണം
കറിവേപ്പില :1 തണ്ട്
ഉണക്ക  മുളക് :5 എണ്ണം
പേരുംജീരകം :1/2 ടി സ്പൂണ്‍
കുരുമുളക് :2 ടി സ്പൂണ്‍


തയ്യാറാക്കുന്ന  വിധം :

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .അറിഞ്ഞു വെച്ച  സവാള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ,തക്കാളി  എന്നിവ നന്നായി വഴറ്റുക  എന്നിട്ട് അതിൽ  മുളക് പൊടി മല്ലി പൊടി  മഞ്ഞള പൊടി എന്നിവ ചേർത്ത് ഇളക്കുക .
വറുത്തരച്ച അരപ്പ് അര കപ്പു വെള്ളം ചേർത്ത് ചട്ടിയിൽ ഒഴിയ്ക്കുക ,താരവു കഷണങ്ങള  അതിലേക്കിട്ടു നന്നായി വേവുന്നത്‌ വരെ തിളപ്പിക്കുക ,വെന്തു കുരുകിയത്തിനു ശേഷം തേങ്ങ പാൽ  ചേര്ക്കുക.
കടുക് പൊട്ടിക്കുക.
താറാവ്  കറി  തയ്യാർ .


No comments: