കോഴിക്കോടൻ വറുത്തകായ (Kozhikkodan Chips)
ആവശ്യമായ സാധനങ്ങൾ :
നേന്ത്രക്കായ (കൂടുതൽ മൂപ്പി ല്ലാത്തത് )-4 എണ്ണം
മഞ്ഞൾപൊടി -1/2 ടീ സ്പൂണ്‍
ഉപ്പ് -1/2 ടീ സ്പൂണ്‍ ഒരു കപ്പ് വെള്ളത്തിൽ കലക്കിയത്
വെളിച്ചെണ്ണ -പാകത്തിന്
പാചകം:
1.ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിൽ മഞ്ഞൾ പൊടി കലക്കിവേയ്ക്കുക.
2.നേന്ത്രക്കായ തൊലി കളഞ്ഞ് മഞ്ഞൾ കലക്കിയ വെള്ളത്തിൽ 30 മിനുട്ട് ഇട്ടു വെയ്ക്കുക .
3.കായ നേർമ്മയായി വട്ടത്തിൽ അരിയുക ,അരിഞ്ഞത് ഒരു പാത്രത്തിൽ ടിഷ്യു പേപ്പർ നിരത്തി അതിൽ ഇട്ടു വയ്ക്കുക .
4 അടി കട്ടിയുള്ള ചീനച്ചട്ടിയിൽ വെളിച്ചെ ണ്ണ ഒഴിച്ച് നന്നാ യി ചൂടാക്കുക .
5 എണ്ണ തിളച്ചു തുടങ്ങിയാൽ തീ കുറച്ചു അരിഞ്ഞുവെച്ച കായ അതിൽ ഇട്ട് ഇടയ്ക്കിടെ ഇളക്കികൊന്ടിരിയ്ക്കുക .
6 പകുതി വേവ് ആയിക്കഴിയുമ്പോൾ കലക്കിവെച്ച ഉപ്പു മേലെകുടയുക .
7. വീണ്ടും ഇളക്കികൊണ്ടിരിയ്ക്കുക ഇടയ്ക്ക് എടുത്തു രുചിച്ചു നോക്കുക നന്നായി കറുമുറു (ക്രിസ്പി ) ആയിക്കഴിഞ്ഞാൽ എണ്ണയിൽ നിന്നും ഊറ്റിയെടുത്ത് ഒരു പാത്രത്തിൽ ടിഷ്യു പേപ്പർ നിരത്തി അതിൽ ഇട്ടു വെയ്ക്കുക .ചെറു ചൂടോടെ ഉപയോഗിയ്ക്കുക.
ശ്രദ്ധിയ്ക്കുക : കൂടുതൽ മൂക്കാത്ത ഒരു ഇടത്തരം മൂപ്പുള്ള കായയാണ് എടുക്കേണ്ടത് .
No comments:
Post a Comment